കഴിഞ്ഞ ദിവസം അപ്സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും ഞെട്ടിപ്പോയി. അതുപോലെ കഴിഞ്ഞ ദിവസം പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നു.മറ്റൊരു പ്രധാനപ്പെട്ട സംഭവം കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിന്റോയ്ക്ക് ലാലേട്ടന്റെ കയ്യിൽ നിന്ന് നല്ല വഴക്ക് ലഭിച്ചിരുന്നു. ജാസ്മിൻ ഒരു ടാസക്കിൽ സംസാരിക്കുമ്പോൾ ജിന്റോ കാണിച്ച ആംഗ്യമാണ് വഴക്ക് ലഭിക്കാൻ കാരണമായത്. ഏറ്റവും മോശപ്പെട്ട രീതിയിൽ ഗെയിം കളിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന വ്യക്തി ആരാണ് എന്ന ചോദ്യത്തിന് ജിന്റോ എന്നാണ് ജാസ്മിൻ മറുപടി പറഞ്ഞത്.നിങ്ങൾ പറയുന്ന കുറേ കാര്യങ്ങളാണെങ്കിലും അല്ലെങ്കിൽ ഒരു ടാസ്ക്ക് വരുമ്പോൾ നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയാണെങ്കിലും അതെന്താണ് വളച്ച് തിരിച്ച് ഒടിച്ച് , മൂന്നാമതൊരാൾ ആയിരിക്കുമ്പോൾ ഒരുപക്ഷേ അത് എൻജോയി ചെയ്തേക്കാം. പക്ഷേ കൂടെ കോംപീറ്റ് ചെയ്യുന്ന ആളാകുമ്പോൾ അത് ശരിയല്ലെന്ന് ജാസ്മിൻ പറയുമ്പോൾ ജിന്റോ രോമം പറച്ചുകളയുന്നത് പോലെ കാണിക്കുന്നുണ്ട്.
ഇത് ശ്രദ്ധയിൽപ്പെട്ട ജാസ്മിൻ കണ്ടോ ഈ ഒരു ആക്ഷൻസ് ഒക്കെ വെച്ച് എനിക്ക് ഭയങ്കര വൃത്തികെട്ട പ്രവൃത്തിയുള്ള വ്യക്തിയായിട്ട് ഗെയിം കളിക്കുന്ന വ്യക്തിയായി തോന്നു. ലാലേട്ടൻ ഇരിക്കെ തന്നെ കാണിച്ച സാധനമാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് ജിന്റോ ആണ്. എക്സാംപിൾ സഹിതം കാണിച്ചതിന് നന്ദി എന്ന് പറഞ്ഞ് ജാസ്മിൻ സംസാരം അവസാനിപ്പിക്കുകയാണ്.
ഇതിന് പിന്നാലെയാണ് മോഹൻലാൽ ജന്റോയോട് ചോദിക്കുന്നത്. അത് ഒരു ടാസ്ക്കല്ലേ, അതിൽ ഇങ്ങനെയാണോ കാണക്കേണ്ടത് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇതിന് പിന്നാലെ ജിന്റോ സോറി പറയുന്നുണ്ടെങ്കിലും തന്നോടല്ല സോറി പറയേണ്ടത് എന്ന് മോഹൻലാൽ പറയുന്നു. പിന്നാലെ ജാസ്മിനോട് സോറി പറയുകയാണ്.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…