Bigboss

സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ,അഭിഷേക് വിരോധികള്‍ ചീറ്റിപ്പോയി; ജാസ്മിനോട് പ്രതികരിക്കാത്തത് ഈ കാരണം കൊണ്ടാണ്

ബിഗ്ബോസിലൂടെ സുപരിചിതമാണ് അഭിഷേക്.നല്ല രീതിയിൽ താരം ഗെയിം കളിക്കുന്നുണ്ട്.കടന്നു വന്ന ആദ്യ ദിവസം തന്നെ അകത്തും പുറത്തും വിവാദ താരമായി മാറാന്‍ അഭിഷേകിന് സാധിച്ചിരുന്നു. അഭിഷേകിന്റെ ചില പരാമര്‍ശങ്ങളായിരുന്നു അതിന് കാരണം.ഇതേ തുടര്‍ന്ന് താരത്തിനെതിരെ ബിഗ് ബോസ് താക്കീത് നടപടി സ്വീകരിച്ചിരുന്നു. ഇതോടെ നിശബ്ദനായി മാറിയ അഭിഷേകിനെയാണ് കണ്ടത്. എന്നാല്‍ പിന്നീട് പതിയെ തന്റെ വിമര്‍ശകരേയും വീട്ടുകാരേയും കയ്യിലെടുക്കുന്ന അഭിഷേകിനെയാണ് കണ്ടത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലുള്ളവരില്‍ ജനപ്രീയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍.എന്നിരുന്നാലും പൊതുവെ വിഷയങ്ങളിലൊന്നും ഇടപെടുന്നില്ല എന്നൊരു ആരോപണം അഭിഷേകിന് നേരിടേണ്ടി വരാറുണ്ട്. ഇന്നലെ നടന്ന ജയില്‍ നോമിഷനില്‍ ഇത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാസ്മിനും അഭിഷേകും തമ്മില്‍ വലിയ വാക് പോര് നടന്നു. പിന്നാലെ ജാസ്മിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മാറി പോകുന്ന അഭിഷേകിനേയും കണ്ടു. ഇപ്പോഴിതാ അഭിഷേകിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

- Advertisement -

അതേ സമയം ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെക്കപ്പെട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് അഭിഷേക് ജാസ്മിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു പോയെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബിഗ്‌ബോസ് ഗെയിം ഷോയില്‍ വന്നിട്ട് ‘എനിക്ക് നിന്നോട് സംസാരിക്കാന്‍ താത്പര്യമില്ല’ എന്ന് ഒരാള്‍ പറയുന്നതിന് രണ്ട് അര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഒന്നെങ്കില്‍, അയാള്‍ക്ക് എതിരാളിയോട് പോയിന്റ് പറഞ്ഞ് ജയിക്കാന്‍ ആവില്ല. കാരണം എതിരാളി കാറി മെഴുകി അതിനെ വല്ല്യ സീന്‍ ആക്കും. അല്ലെങ്കില്‍ എതിരാളിയുടെ വാ തുറന്നാല്‍ വരുന്നത് മുഴുവന്‍ അങ്ങേയറ്റത്തെ വൃത്തികെട്ട സംഭാഷണം ആകും എന്ന ബോധ്യമാകാം. സത്യത്തില്‍ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാന്‍ തയ്യാറാവാതെ ഒരു വാട്ടര്‍ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവന്‍ ‘ഓടി നടന്നത്’.ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിന്റ് ഉണ്ടെങ്കിലും തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത് പരാജയ ഭീതി കൊണ്ടല്ല. മറിച്ച് ജാസ്മിന് വെറുതെ മെഴുകാനുള്ള അവസരം കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ്. ആദ്യം നേര്‍ക്ക് നേരെ നിന്ന് സത്യസന്ധമായി സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ, അല്ലാതെ ജാസ്മിന്‍ സഹ മത്സരാര്‍ത്ഥിയെ തെറി അല്ലാതെ വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്.
എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധം ഇല്ലാതെ കാര്യങ്ങള്‍ അനവസരത്തില്‍ എടുത്തിടാന്‍ തോന്നുന്നത് ജാസ്മിന് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാന്‍ അറിയില്ല എന്നതുകൊണ്ട് തന്നെയാണ്.

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

5 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

7 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

18 hours ago