സംവിധായകൻ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നാലാം മുറ. ബിജു മേനോൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ ഗുരു സോമസുന്ദരം വും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ ഒരു വില്ലൻ വേഷമാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.
ഒരു പോലീസിൻ്റേയും കള്ളൻ്റേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഡിവൈഎസ്പി ജയരാജ് എന്ന കഥാപാത്രത്തെ ആണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം ജയേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും തമ്മിലുണ്ടാകുന്ന ഒരു ഏറ്റുമുട്ടൽ ആയിരിക്കും ചിത്രം. ഇവർക്കു പുറമേ മറ്റു നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
യു എഫ് ഐ മോഷൻ പിക്ചേഴ്സും, മൂവി ക്ഷേത്രയും, സെലിബ്രാൻഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് യു എഫ് ഐ മോഷൻ പിക്ചേഴ്സ്. ഷിബു അന്തിക്കാട്, സുധീഷ് പിള്ള, കിഷോർ വാരിയത് എന്നിവരാണ് നിർമാതാക്കൾ. ലോകനാഥൻ ആണ് ചിത്രത്തിൻ്റേ ഛായാഗ്രഹകൻ.
ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. കൈലാഷ് മേനോൻ ആണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അപ്പുണ്ണി സാജൻ കലാസംവിധാനം നിർവഹിച്ചിരിക്കുന്നു. നയന ശ്രീകാന്ത് ആണ് വസ്ത്രാലങ്കാരം.