എട്ടുവര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കുപിതയായി കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. രണ്ട് മക്കളുടെ അമ്മയായ നാല്പതുകാരിയാണ് 51കാരനായ മുന്‍ കാമുകന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്. അഹമ്മദാബാദിലാണ് സംഭവം.
ബ്രഹ്മഭട്ട് എന്നയാള്‍ക്കാണ് ആസിഡ് ആക്രമണം ഏറ്റത്. മെഹ്സാബിനെന്ന യുവതിയാണ് ആക്രമണം നടത്തിയത്. അഹമ്മദാബാദ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസില്‍ ബസ് കണ്ടക്ടറാണ് പരാതിക്കാരന്.
ബ്രഹ്മഭട്ട് കണ്ടക്ടറായ ബസില്‍ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു മെഹ്സാബിന്‍. ഈ പരിചയം പ്രണയത്തിലെത്തി.
എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയം തുടര്‍ന്നു.
എന്നാല്‍ ഒടുത്തിടെ ബ്രഹ്മഭട്ടിന്റെ ഭാര്യ, ഭര്‍ത്താവിന് മറ്റൊരു പ്രണയമുണ്ടെന്ന് കണ്ടെത്തി. കുടുംബ പ്രശ്നം ഉണ്ടായതോടെ മെഹ്സാബിനുമായുള്ള പ്രണയത്തില്‍ നിന്നും ബ്രഹ്മഭട്ട് പിന്മാറുകയായിരുന്നു.
പ്രണയത്തില്‍ നിന്ന് ഏകപക്ഷീയമായി ബ്രഹ്മഭട്ട് പിന്മാറിയതില് കുപിതയായ മെഹ്സാബിന്‍ ബ്രഹ്മഭട്ടിന്റെ മുഖത്തും പുറത്തും സ്വകാര്യഭാഗങ്ങളിലും ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സാരമായി പൊള്ളലേറ്റ ബ്രഹ്മദത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മെഹ്സാബിനെതിരെയും ഇവര്‍ക്ക് ആസിഡ് നല്‍കിയതെന്ന് സംശയിക്കുന്ന മിത് ശര്‍മയ്ക്കെതിരെയും പൊലീസ് കേസെടുത്തു.
മെഹ്സാബിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയം അവസാനിപ്പിച്ചതോടെ തനിക്ക് അപമാനിക്കപ്പെട്ടതായി തോന്നിയെന്നും ഇതോടെയാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി.