വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ നിജിത, മകൾ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിജിതയുടെ ഭർത്താവ് സനലാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അമ്പലവയൽ ഫാന്റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരുക്കറ്റ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പൊലീസ് പരാതി നൽകിയിരുന്നതായാണ് വിവരം.