മലപ്പുറം കാവനൂരില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ശിഹാബുദ്ദീന് പത്ത് വര്‍ഷം തടവ്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടയ്ക്കണം.
മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവനൂരില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുട്ടിയെ ശിഹാബുദ്ദീന് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.