അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഇതിനിടയിൽ സിനിമാതാരം ബാല യുമായി താരംത്തിൻ്റെ വിവാഹം കഴിയുകയും ചെയ്തു.
പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകളാണ് ഇരുവർക്കും ഉള്ളത്. അമൃതയുടെ സഹോദരി അഭിരാമിയെയും മലയാളികൾക്ക് പരിചയമുണ്ടാവും. ഇരുവരും ചിലപ്പോഴൊക്കെ സംഗീത പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദരനൊപ്പം വിദേശത്ത് മ്യൂസിക് ഷോ ചെയ്ത വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഭിരാമി.
കുറച്ചു മുൻപാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഇരുവരും ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ചെട്ടൊണ്ടക്കും, ചെച്ചൊണ്ടക്കും ഒപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്നുള്ള ക്യാപ്ഷൻനോടെയാണ് അഭിരാമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ലാതെ വീഡിയോ ഷൂട്ട് ചെയ്തു തുടങ്ങിയതാണ് എന്ന് അഭിരാമി വ്യക്തമാക്കി. ദിശ അറിയാത്ത യാത്രയിൽ ഒപ്പം കൂടിക്കോളൂ എന്നും താരം പറയുന്നു.
ആദ്യമായിട്ടാണ് ചേട്ടന്റെ കൂടെ പെർഫോം ചെയ്യുന്നത് എന്നും അഭിരാമി പറയുന്നു. സത്യം പറഞ്ഞാൽ തനിക്ക് നല്ല ഭയമുണ്ട്. എന്നാൽ ചേട്ടൻ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുക എന്നും അഭിരാമി പറയുന്നു. ഷോ വളരെ അടിപൊളിയാണ് എന്നും അഭിരാമി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.