തിരുവനന്തപുരം: രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ.റഹീമിന്റെ മാതാവ് നബീസ ബീവി അന്തരിച്ചു. 79 വയസ്സായിരുന്നു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.
വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകിട്ട് അഞ്ചരയോടെ വേളാവൂര്‍ ജുമാ മസ്ജിദില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.