ഇടുക്കിയില്‍ പാമ്പുകടിയേറ്റ ഒന്നരവയസുകാരന്റെ ജീവന് രക്ഷിക്കാന്‍ ഒന്നിച്ച് നാട്. രാജകുമാരിയിലാണ് സംഭവം. ആബുലന്‍സ് ഡ്രൈവര്‍, പൊലീസ്, നാട്ടുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൈമെയ് മറന്ന് ഒരു മനസോടെ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
മാങ്ങാത്തൊട്ടി സ്വദേശികളുടെ കുഞ്ഞിനാണ് പാമ്പുകടിയേറ്റത്. ഈ സമയം കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഏതിനം പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഉടന്‍തന്നെ നാട്ടുകാരില്‍ ചിലര്‍ രാജകുമാരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ജിന്റോ മാത്യുവിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടിയുമായി മറ്റൊരു വാഹനം രാജകുമാരിയിലേക്ക് പുറപ്പെട്ടിരുന്നു. രാജകുമാരിയിലെത്തിയ ഉടന്‍ ജിന്റോ മാത്യു കുട്ടിയുമായി ആംബുലന്‍സിന്റെ മുന്‍ സീറ്റില്‍ കയറി. മറ്റൊരു ഡ്രൈവറായ ജിജോ മാത്യുവാണ് ആംബുലന്‍സ് ഓടിച്ചത്.
എമര്‍ജന്‍സി മിഷന് സര്‍വീസിന്റെ ഭാഗമായി പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മയിലേക്ക് ജിന്റോ വിവരം കൈമാറി. എല്ലാവരുടേയും സഹകരണം കൊണ്ട് 20 മിനിട്ട്കൊണ്ട് കുട്ടിയുമായി ആംബുലന്‍സ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഒന്നേകാല്‍ മണിക്കൂര്‍കൊണ്ട് ആബുലന്‍സ് അടിമാലിയില്‍ നിന്ന് കോട്ടയത്തെത്തി. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു.