നടനും എംഎല്‍എയുമായ മുകേഷ് സോഷ്യല്‍ മീഡിയയിലെ താരമാണ്. അദ്ദേഹത്തെ തേടി വരുന്ന ഫോണ്‍ കോളുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മുകേഷ് എംഎല്‍എുടെ ഒരു വിഡിയോയാണ് തരംഗമായിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ട് ചോദിച്ചുള്ള മുകേഷ് എംഎല്‍എയുടെ വിഡിയോയാണ് ട്രോള്‍ ഗ്രൂപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. ഭാഗ്യക്കുറിയെടുക്കുന്ന ആളോട് വോട്ടുചോദിക്കുന്ന മുകേഷ് എംഎല്‍എയെ വിഡിയോയില്‍ കാണാം.
‘ഭാഗ്യക്കുറിയൊക്കെ എടുത്തിട്ടുണ്ടല്ലോ അടിച്ചത് തന്നെ’ എന്നാണ് മുകേഷ് പറയുന്നത്. ‘ആ അടിച്ചത് തന്നെ’ എന്ന് മുകേഷ് പറഞ്ഞതാണ് ട്രോള്‍ പേജുകളില്‍ നിറയുന്നത്. ശരിക്കും ആശംസിച്ചതാണോ ആക്കിയതാണോ എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്.