വളഞ്ഞിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസുകാരേയും മാറി മാറി ആക്രമിച്ച് പുള്ളിപ്പുലി. ഹരിയാനയിലെ ബെഹ്റാംപൂരിലാണ് സംഭവം. പിടികൂടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു.
ഗ്രാമത്തില്‍ പുലിയിറങ്ങിയതറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയത്. ആള്‍ക്കൂട്ടത്തെ കണ്ട പുലി ഇവര്‍ക്കു നേരെ ചാടി വീഴുകയായിരുന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരനും രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
പരുക്കേറ്റിട്ടും പിന്മാറാന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പുലിയെ പിടികൂടി കൂട്ടിലാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Tough day at work for people from police and forest dept.. A couple of them suffered injuries..Salute to their bravery and courage..In the end, everyone is safe..Including the leopard.. pic.twitter.com/wbP9UqBOsF
— Shashank Kumar Sawan (@shashanksawan) May 8, 2022