മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഉർവശി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. കഴിഞ്ഞ നിരവധി വർഷങ്ങളായി സിനിമയിൽ സജീവം. മലയാളത്തിനു പുറമേ തമിഴിൽ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ മുൻപ് വിവാഹമോചനത്തെക്കുറിച്ച് ഉർവശി പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പഴയ ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച സംസാരിച്ചത്.
വിവാഹം വരെയുള്ള ജീവിതവും അതിനു ശേഷമുള്ള ജീവിതവും രണ്ടും രണ്ട് ആയിട്ടാണ് തോന്നിയിട്ടുള്ളത് എന്ന താരം പറയുന്നു. ഷൂട്ടിങ്ങിന് പോകുമ്പോൾ മറ്റു ഉത്തരവാദിത്വങ്ങൾ ഒന്നും തനിക്ക് അറിയേണ്ടി വന്നില്ല. വളരെ ശക്തമായ ചില കാര്യങ്ങൾ നേരിടേണ്ടി വന്നു. ആരുടെയും അഭിപ്രായം നോക്കാതെയാണ് സ്വന്തമായി ജീവിതം തിരഞ്ഞെടുത്തത്. ജീവിച്ചു തുടങ്ങിയത് സന്തോഷത്തോടെ തന്നെയാണ്.
പക്ഷേ നമുക്ക് എടുക്കാൻ പറ്റുന്ന ചുമടല്ലെ എടുക്കാൻ പറ്റുകയുള്ളൂ. കുറെ നോക്കി. സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. അതിനു വേണ്ടി താൻ കുറെ ശ്രമിച്ചു. ഒരു വ്യക്തിയിൽ നിന്നും നിർബന്ധപൂർവ്വം നേടിയെടുക്കാൻ പറ്റുന്നതല്ലെ പറ്റൂ.
തീരെ തകർന്നു പോകാതെ നീങ്ങിയ തന്നെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. തനിക്ക് ഇഷ്ടപ്പെട്ടതിനാൽ താൻ ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. വിചാരം കൊണ്ടല്ല മറിച്ച് വികാരം കൊണ്ടാണ് തീരുമാനങ്ങൾ എടുത്തത് എന്ന് താരം പറയുന്നു. ഉർവ്വശിയുടെ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.