സന്തോഷ് വർക്കിയെ ആരാധകരെ മലയാളികൾക്ക് ഇപ്പോൾ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആറാട്ട് എന്ന ചിത്രത്തിലെ റിവ്യൂ പറഞ്ഞു സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ മോഹൻലാൽ ഫാൻ ആണ് ഇദ്ദേഹം. ഒരേസമയം പല ചാനലുകളിൽ ഇദ്ദേഹം റിവ്യൂ പറഞ്ഞിരുന്നു. ഇതിൻറെ വീഡിയോ എല്ലാം വളരെ ശ്രദ്ധനേടി. ഇപ്പോഴിതാ മോഹൻലാലിൻറെ ചില രീതികളെക്കുറിച്ച് വിമർശനം നടത്തുകയാണ് ഇദ്ദേഹം.
താൻ ഒരിക്കലും മോഹൻലാൽ എന്ന നടന് എതിരല്ല എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് ഒപ്പം ഉള്ളവർക്കാണ് എതിര്. പുള്ളി ഒരുപാട് പേരെ വിശ്വസിക്കുന്നു. അവരൊക്കെ പുള്ളിയെ ചതിക്കുകയാണ് എന്ന് തോന്നുന്നു. ആറാട്ട് വലിയ ഹിറ്റാണ് എന്ന് ലാലേട്ടൻ പറയുന്നുണ്ട്.
ചിത്രം കളക്ഷൻ നേടി എന്നുള്ളത് സത്യമാണ്. പക്ഷേ അതുകൊണ്ടുമാത്രം ബേസിക്കലി അത് ഹിറ്റ് ആണ് എന്ന് പറയാൻ പറ്റില്ല. അദ്ദേഹത്തിന് തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നത്. താൻ പുള്ളിയുടെ ഒരു വെൽഫിഷർ മാത്രമാണ്.
തനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവും ഇല്ല. പല സംവിധായകർക്കും അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല. പുള്ളിക്ക് ചുറ്റും ഒരു കോക്കസ് ഗ്രൂപ്പ് ഉണ്ട്. ശ്രീനിവാസൻ പറഞ്ഞതൊക്കെ ഒരു പരിധിവരെ ശരിയാണ്. മോഹൻലാലിൻറെ മാനേജർ വിളിച്ചിരുന്നു. എന്തിനാണ് ഫേസ്ബുക്കിൽ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന് ചോദിച്ചു. അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയും ആണ്. വീണ്ടും വീണ്ടും ഫ്ലോപ്പ് ആയ സംവിധായകർക്കൊപ്പം എന്തിന് ചിത്രം ചെയ്യുന്നു എന്ന് സന്തോഷ വർക്കി ചോദിക്കുന്നു. എത്രയോ യുവസംവിധായകർ ഉണ്ട് അവർക്ക് അവസരം കൊടുത്തുകൂടെ എന്ന് അദ്ദേഹം ചോദിച്ചു.