റിയാസ് ഖാനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് റിയാസ് ഖാൻ വേഷമിട്ടിട്ടുണ്ടാവുക. ഇദ്ദേഹം സീരിയലിലും സജീവമാണ്. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന നന്ദിനി എന്ന സീരിയലിൽ ആണ് ഇദ്ദേഹം അഭിനയിക്കുന്നത്.
ഏറെ പ്രേക്ഷകരുള്ള ഒരു സീരിയൽ ആണിത്. ഈ പരമ്പരയിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. പരമ്പരയുടെ സെറ്റിൽ നിന്നും ഒരു ട്രാൻസ്ജെൻഡർ താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടിവന്നിരുന്നു. കത്രീന എന്നാണ് ഈ താരത്തിന് പേര്. ഇതിനെ തുടർന്ന് ഇവർ പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തു. പരമ്പരയുടെ സംവിധായകൻറെ പേര് എടുത്തു പറയാതെയാണ് ഇവർ ദുരനുഭവം വിശദീകരിച്ചത്. സംവിധായകൻ മൈക്കിലൂടെ തൻറെ ശരീരത്തെ കുറിച്ച് ചോദിച്ചു. ശരിക്കും അയാൾ അത് തന്നെയാണ് ചോദിച്ചത് എന്ന സംശയം വന്നു. എന്നാൽ വീണ്ടും അത് അയാൾ ആവർത്തിച്ചു.
താൻ അപ്പോൾ ഒന്നും പറഞ്ഞില്ല. പക്ഷേ മുറിയിലേക്ക് പോയി ഒരുപാട് കരഞ്ഞു. അടുത്ത ദിവസവും ഈ സംഭവം ആവർത്തിച്ചു. അതൊക്കെ സഹിച്ച് ആയിരുന്നു അവിടെ നിന്നത്. ഒരു പെണ്ണിനോട് ഒരിക്കലും ഇങ്ങനെ ചോദിക്കാൻ അവർ ധൈര്യപ്പെട്ടില്ല. തങ്ങൾ എവിടെപ്പോയാലും ഇതുതന്നെയാണ് സ്ഥിതി. ഒരു ദിവസം വസ്ത്രം മാറി കൊണ്ട് നിൽക്കുമ്പോൾ സംവിധായകൻ നിർത്താതെ വന്ന് വാതിൽ മുട്ടാൻ തുടങ്ങി.
ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ട് ഒന്നും കേട്ടില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്നറിയാൻ വാതിൽ തുറന്നു നോക്കിയപ്പോൾ അയാൾ തള്ളിക്കയറി അടുത്തേക്ക് വന്ന് മോശമായി പെരുമാറി. ഈ സംഭവം കേട്ട് റിയാസ് ഖാൻ സെറ്റിലെ എല്ലാവർക്കും വേണ്ടി മാപ്പ് പറയുകയായിരുന്നു. ആ സംഭവം ഞാനറിഞ്ഞില്ല എന്നും സെറ്റിലെ എല്ലാവർക്കും വേണ്ടി മാപ്പു ചോദിക്കുന്നു എന്നും താരം പറഞ്ഞു.