കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും കുടുംബവും രഹസ്യകേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ട്. ട്രൂഡോ സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിന് നിര്‍ദേശങ്ങള്‍ക്കും എതിരെ പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെയാണ് ജസ്റ്റിന് ട്രൂഡോ രാജ്യ തലസ്ഥാനത്തെ വീട് വിട്ടത്.
അതിര്‍ത്തി കടന്നുവരുന്ന ട്രക്കുകളിലുള്ളവര്‍ വാക്സിന് എടുത്തിരിക്കണം എന്ന നിര്‍ദേശത്തിനെതിരെ ‘ഫ്രീഡം കോണ്‍വോയ്’എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ വലിയ പ്രകടനമായി വളരുകയായിരുന്നു. വാക്സിന് നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്. പ്രതിഷേധത്തില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പങ്കെടുത്തു. ചിലര്‍ ട്രൂഡോയ്ക്കെതിരെ ആക്രമണാത്മകവും അശ്ലീലവും കലര്‍ന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധക്കാരില്‍ ചിലര്‍ യുദ്ധസ്മാരകത്തില്‍ നൃത്തം ചെയ്തു. സൈനിക മേധാവി ജനറല്‍ വെയ്ന്‍ ഐര്, പ്രതിരോധ മന്ത്രി അനിത ആനന്ദ് തുടങ്ങിയവര്‍ ഈ പ്രവൃത്തിയെ അപലപിച്ചു.
പ്രതിഷേധം അക്രമാസക്തമാകുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് വെള്ളിയാഴ്ച ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കനേഡിയന്മാരുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കാത്ത ഒരു ചെറിയ ന്യൂനപക്ഷമാണ് പ്രതിഷേധക്കാരെന്നും ട്രൂഡോ ചൂണ്ടിക്കാട്ടി.