നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ആണ് ഈ അടുത്ത പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍, പള്‍സര്‍ സുനിയുടെ, തുടങ്ങിയവരെല്ലാം ദിലീപിനെതിരെ സാക്ഷി പറഞ്ഞു. ഈ സംഭവങ്ങള്‍ക്കിടെ ഇപ്പോള്‍ കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് നടന് ദിലീപ്.
ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കാവടി രഥ ഘോഷയാത്രയില്‍ പങ്കെടുക്കാനാണ് നടന് എത്തിയത്. ഇത്തവണ ഒറ്റയ്ക്കാണ് ക്ഷേത്ര ദര്‍ശനത്തിനായി നടനെത്തിയത്. ഇവിടുത്തെ മുഖ്യ അതിഥി ദിലീപായിരുന്നു. കെകെ കര്ണനെയും ബിജു കര്ണന് നേതൃത്വത്തിലാണ് ക്ഷേത്രഭാരവാഹികള്‍ നടനെ സ്വീകരിച്ചത്. ദിലീപ് ദര്‍ശനം നടത്തിയ ശേഷമായിരുന്നു രഥഘോഷയാത്ര ആരംഭിച്ചതും.
അതേസമയം ഏറെക്കാലത്തിന് ശേഷമാണ് ദിലീപ് ഇത്തരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. നടന് ക്ഷേത്രദര്‍ശനം നടത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. നേരത്തെ കാവ്യയ്ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന താരങ്ങളുടെ ഫോട്ടോ പുറത്തുവന്നിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വസ്തരിക്കാന് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്ന് അനുമതി നല്കി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയത്.