പൂർണിമ ഇന്ദ്രജിത്ത് നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല. കുറച്ച് സിനിമകളിൽ പൂർണിമ അഭിനയിച്ചിരുന്നു എന്നാൽ ഇന്ന് താരം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അതിന്റെ പേരിലല്ല മറിച്ച് ഒരു ബിസിനെസ്സ് വുമൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാണ എന്ന പേരിൽ കൊച്ചിയിൽ സ്വന്തമായി ഇവർക്ക് ഒരു ബോട്ടിക് ഉണ്ട്. ഇപ്പൊ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച ഒരു കുറിപ്പാണു ഇപ്പോൾ വൈറലാകുന്നത്..
പൂർണിമ വ്യത്യസ്തത ഇഷ്ടപെടുന്ന ആളാണ്, വസ്ത്ര അലങ്കാരത്തിൽ ഇന്ന് ഏറ്റവും മികച്ച കലാകാരിയാണ് പൂർണിമ, തന്റെ പുതുമയാർന്ന ഓരോ ഡിസൈനുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്… ഇപ്പോൾ താരം പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളാണ്. വേണമെങ്കില്‍ അതിനെ സ്കൂള്‍ വിനോദയാത്രയെന്ന് വിളിക്കാം എന്നാണ് താരം കുറിക്കുന്നത്. ഇരുവരും കൈകള്‍ കോര്‍ത്ത് മുകളിലേക്ക് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. നല്ല ഹണിമൂണിനായി നിര്‍ബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും തങ്ങളുടെ കൈയിലുണ്ടെന്നാണ് പൂര്‍ണിമ കുറിക്കുന്നത്.
പൂര്‍ണിമയുടെ കുറിപ്പ്
”ഞങ്ങളുടെ ഹണിമൂണ്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്കൂള്‍ എസ്കര്ഷന് എന്നു വിളിക്കാം. അതേ, ഞങ്ങളും അവിടെയെത്തി ഇതൊക്കെയാണ് ചെയ്തത്. ജന്ദര്‍ മന്ദറിലൂടെ ഞങ്ങള്‍ ഓടുന്നതിന്റേയും ചുട്ടുപൊള്ളുന്ന റോസ് ഗാര്‍ഡനെ പശ്ചാത്തലമാക്കി ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നോക്കിനില്‍ക്കുന്നതിന്റേയും ചിത്രങ്ങളുണ്ട്. നല്ല ഹണിമൂണിനായി നിര്‍ബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും ഞങ്ങള്‍ എടുത്തിട്ടുണ്ട്. ആ സ്റ്റൈലിങ്ങും, ചെരുപ്പും കൂടാതെ അന്ന് ഞങ്ങള്‍ മാച്ചിങ് ആയിട്ടുള്ള ഡ്രസുമാണ് ഇട്ടിരുന്നത്, ഹൊ, ഓര്‍ക്കുമ്ബോള്‍ രോമാഞ്ചം വരുന്നു. നമ്മളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ ചിരി അടക്കാനാവുന്നില്ല”.