മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഋതു മന്ത്ര. കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഋതുവിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് ബിഗ് ബോസില്‍ വന്നതിന് ശേഷമാണ്. ഇതിന് ശേഷമാണ് ഋതുവിന് ആരാധകരും ഏറെയായത്. ഗായികയും മോഡലുമൊക്കെയായി തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലേക്ക് വരുന്നത്. 2018 ല്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ മത്സരിച്ചിരുന്നു ഋതു. നിരവധി ബ്രാന്‍ഡുകളുടെ പരസ്യത്തിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട് ഋതു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഋതു മന്ത്രയുടെ ഫോട്ടോ ഷൂട്ടാണ്. ഇത്തവണ വെള്ള സ്കേര്‍ട്ടും ടോപ്പും അണിഞ്ഞാണ് ഋതു എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ ധാരാളം കമന്റും വരുന്നുണ്ട്.
അതേസമയം റെഡ് ഗ്രീന്‍ ബ്ലൂ, ഉയരെ, കുമ്പാരീസ്, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലും ഋതു അഭിനയിച്ചിട്ടുണ്ട്.
അതേസമയം ബിഗ്ബോസില്‍ വന്നതിനുശേഷമാണ് റിതു ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടക്കത്തില്‍ മത്സരത്തില്‍ എല്ലാം പിന്നില്‍ നിന്നിരുന്ന റിതു പിന്നീട് പകുതിയില്‍ വെച്ചാണ് ശക്തമായ മത്സരാര്‍ത്ഥി യിലേക്ക് എത്തിയത്. തുടക്കത്തില്‍ ബിഗ് ബോസ് വീട്ടിലെ റിതുവിന്റെ പ്രകടനം കണ്ട്, വൈകാതെ തന്നെ ഈ മത്സരാര്‍ത്ഥി പുറത്തേക്ക് പോകും എന്നായിരുന്നു പ്രേക്ഷകരുടെ കമന്റുകള്‍. എന്നാല്‍ പിന്നീട് മത്സരത്തിന്റെ രീതി മനസ്സിലാക്കിയ റിതു നന്നായി കളിക്കാന്‍ തുടങ്ങി , ഒടുവില്‍ ബിഗ് ബോസ് വീട്ടില്‍ അവസാനഘട്ടം വരെ നില്ക്കാന് താരത്തിന് സാധിച്ചു.
ഇതിനിടെ പുറത്തുനിന്ന് ചില വിമര്‍ശനങ്ങളും റിതുവിന് നേരെ ഉയര്‍ന്നിരുന്നു. ഋതുവിന്റെ കാമുകന് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ജിയ ഇറാനി രംഗത്തുവന്നതോടെയാണ് ചില വിമര്‍ശനങ്ങള്‍ക്കും റിതുഇരയായത്. ഇവരുടെ രഹസ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. എന്നാല്‍ ഇവിടെ ജിയ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നത് ഇന്നും വ്യക്തമല്ല.