പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. മികച്ച കഥയിലൂടെ തന്നെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. കഥയുടെ പോക്ക് കണ്ട് സിദ്ധു വൈകാതെ തന്നെ സുമിത്രയുടെ അടുത്തേക്ക് വരും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഇപ്പോഴും ശീതളിനെ ജിതിനിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വേദിക. എന്നാല്‍ തന്റെ പുതിയ പ്ലാന്‍ എല്ലാം താളം തെറ്റി പോവുന്നത് ആണ് ഇപ്പോള്‍ കാണുന്നത്. ഇതോടെ പുതിയ തന്ത്രം എടുത്തിരിക്കുകയാണ് വേദിക. സിദ്ധു താന്‍ പറയുന്നത് ഒന്നും തന്നെ ഇപ്പോള്‍ അനുസരിക്കുന്നില്ലെന്ന് വേദകക്ക് മനസിലായി തുടങ്ങി, ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിക്കുന്ന വേദികയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഇതും വേദികയുടെ പുതിയ അടവാണെന്ന് സിദ്ധു വൈകാതെ മനസിലാക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രശ്നങ്ങളുടെ നടുവില്‍ നിന്നും കുറച്ച് ദിവസം മാറി നില്ക്കാന് വേദിക ആവശ്യപ്പെട്ടെങ്കിലും അതിന് സിദ്ദു തെയ്യാര്‍ ആയില്ല. പിന്നീട് വേദികയുടെ സുഹൃത്ത് വഴി ഈ പ്ലാന്‍ നടത്താന്‍ പോവുകയാണ് വേദിക. സുഹൃത്ത് എല്ലാം സെറ്റ് ആക്കിയെന്നും ഇനി നിങ്ങള്‍ പോയാല്‍ മാത്രം മതിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും സിദ്ധുവിന് തീരെ പിടിക്കുന്നില്ല .
ഇതിനിടെ മകളോട് ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയ സിദ്ധു ശീതളിന്റെ അടുത്ത് പോയി മാപ്പ് പറഞ്ഞു. അച്ഛന് തന്നെ മനസിലാക്കിയതില്‍ ശീതളിനും സന്തോഷം ആയി. എന്നാല്‍ ഇവിടെ സിദ്ധുവിന്റെ അമ്മ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വേദികയുടെ അടുത്ത് വന്ന് സുമിത്രയെക്കുറിച്ച് ഓര്‍ക്കാന്‍ നീ അവസരം കൊടുക്കരുത് എന്നും സിദ്ധുവിന്റെ അമ്മ പറയുന്നുണ്ട്.