മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാൾ ആണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിൻ്റെ മകൾ. പൂർണിമ ഇന്ദ്രജിത്ത് ആണ് പ്രാർത്ഥനയുടെ അമ്മ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രാർത്ഥന. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിനു താഴെ വന്ന ഒരു കമൻറ് ആണ് വൈറൽ ആയി മാറുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു താരം ഹെയർ കളർ ചെയ്തത്. ചുവന്ന നിറത്തിലുള്ള ഹെയർ കളർ ആണ് താരം മുടിയിൽ അപ്ലൈ ചെയ്തത്. സമൂഹമാധ്യമങ്ങളിൽ താരം തന്നെയായിരുന്നു ഹെയർ കളർ ചെയ്ത ശേഷമുള്ള ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു. ധാരാളം മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരുന്നത്. എന്നാൽ പതിവുപോലെ ബുദ്ധിയില്ലാത്ത മലയാളികൾ ചൊറി കമൻ്റുകളും ആയി എത്തി എന്നതും വാസ്തവമാണ്. അല്ലെങ്കിലും മറ്റൊരു വ്യക്തിയെ ബഹുമാനിക്കാനുള്ള മര്യാദ മലയാളികൾക്ക് അന്നും ഇന്നും ഒരുപോലെ ഇല്ലല്ലോ.
കഴിഞ്ഞ ദിവസം പ്രാർത്ഥന രണ്ട് ചിത്രങ്ങൾ കൂടി പങ്കു വച്ചിരുന്നു. ഹെയർ കളർ ചെയ്തതിനു ശേഷമുള്ള ചിത്രങ്ങൾ തന്നെയാണ് പ്രാർത്ഥന പങ്കുവെച്ചത്. മലയാളികളുടെ ഞരമ്പ് സ്വഭാവത്തെ പ്രാർത്ഥന ഭയപ്പെടുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തം. ചിത്രത്തിന് താഴെ വന്ന് ഒരു കമൻറ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കമൻ്റിന് താരം റിപ്ലൈ നൽകുകയും ചെയ്തു. ഇത് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
“ഞാനൊരു ആൺകുട്ടിയാണ്. എന്നാൽ പെൺകുട്ടികളെപ്പോലെ ഡ്രസ്സ് ചെയ്യുവാൻ ഇഷ്ടപ്പെടുന്നു. എൻറെ അമ്മ പുറത്തു പോകുമ്പോൾ ഞാൻ അമ്മയുടെ വേഷം ധരിക്കാറുണ്ട്. എനിക്ക് നിങ്ങളുടെ വേഷം എല്ലാം ധരിച്ച് നിങ്ങളെപ്പോലെ ഒരു പെൺകുട്ടി ആവണം” – ഇതായിരുന്നു ആ വ്യക്തി നടത്തിയ കമൻറ്. ഇതിന് ആയിരുന്നു മറുപടിയുമായി പ്രാർത്ഥന എത്തിയത് – “യു ഡൂ യൂ ക്യൂൻ” എന്നായിരുന്നു പ്രാർത്ഥന നൽകിയ മറുപടി. എന്നാൽ പ്രാർത്ഥന എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചത് എന്നാണ് മലയാളികൾ ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്.