ഒരു മാസം പിന്നിടുമ്പോഴും ശക്തമായ മത്സരം ആണ് ബിഗ് ബോസില്‍ നടക്കുന്നത്. ഇന്ന് ഒരാളും കൂടെ ഷോയില്‍ നിന്നും പുറത്ത് പോവും, അത് ആരായിരിക്കും എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി ഈ തവണ പുറത്താക്കുന്ന വരെ കണ്ടെത്താന്‍ ബിഗ് ബോസും കുറച്ച് കഷ്ടപ്പെടും. കാരണം എല്ലാവരും നല്ല പ്രകടനം ആണ് കാഴ്ചവെച്ചത്.
കഴിഞ്ഞ ദിവസം ഷോയിലെത്തിയ മോഹന്‍ലാല്‍ പോയ വാരം ബിഗ് ബോസില്‍ നടന്ന കാര്യങ്ങള്‍ എണ്ണി എണ്ണി ചോദിച്ചിരുന്നു. ഇതിനിടെ ചിലര്‍ ചെയ്ത കുറ്റം സമ്മതിക്കാതിരുന്നതും പ്രേക്ഷകര്‍ കണ്ടതാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു സായ് വിഷ്ണുവും ഡിംപലും തമ്മില്‍ വഴക്കുണ്ടായത്. വാക്കു തര്‍ക്കത്തിനിടെ സായിയെ ഡിംപല്‍ പോടാ എന്ന് വിളിച്ചിരുന്നു. ഇതാണ് സായിയെ കൂടുതല്‍ ദേശ്യം പിടിപ്പിച്ചത്.
പിന്നീട് ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും അവസാനം വഴക്ക് പൊട്ടിത്തെറിയിലേക്ക് എത്തിയതോടെ മറ്റു മത്സരാര്‍ത്ഥികള്‍ വന്ന് ഇവരെ പിടിച്ച് മാറ്റുകയായിരുന്നു. രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ നിന്നും
തുടങ്ങിയ വഴക്കാണ് നീണ്ടുപോയത്.
ഇപ്പോള്‍ ഇതേ കാര്യത്തില്‍ ഡിംപലിനെ വിമര്‍ശിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ . ഇപ്പോള്‍ പുറത്ത് വന്ന പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. എന്നാല്‍ ഇതിന്റെ കാരണം എന്തെന്ന് വീഡിയോയില്‍ നിന്നും വ്യക്തമല്ല.
തുടര്‍ന്ന് ബിഗ് ബോസിനെ ചലഞ്ച് ചെയ്യാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ ഡിംപലിനോടായി പറയുന്നുണ്ട്. പിന്നീട് ഡിംപലിന് മുന്നില്‍ നൃത്തം ചെയ്യുന്ന സായിയെയാണ് കാണുന്നത്. ഇതെ തുടര്‍ന്ന് ഈ പ്രകടനം പ്രകോപനമല്ലേ എന്ന് ഡിംപല്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.