കാറിൽ യാത്ര ചെയ്യവെ ഭാര്യയുടെ ചിത്രമെടുത്ത് ഇൻസ്റ്റഗ്രാമിൽ ക്യാപ്ഷൻ സഹിതം പോസ്റ്റ് ചെയ്തിരുന്നു വിനീത് ശ്രീനിവാസൻ. വളരെ രസകരമായ ഒരു ക്യാപ്ഷനാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. അവൾ ഒരുപക്ഷേ 30% ഡിസ്കൗണ്ട് സെയിൽസ് ബോർഡിലേക്ക് നോക്കുക ആയിരിക്കും. സിഗ്നൽ ചുവപ്പ് ആയിരുന്നതിനാൽ ഞാനത് ക്യാമറയിൽ പകർത്തി, എന്നാണ് വിനീത് കുറിച്ചത്.
അതിന് പക്ഷേ വിനീത് ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിയിരിക്കുന്നത് മറ്റാരുമല്ല വിനീതിൻ്റെ ഭാര്യ ദിവ്യയാണ്. കിഴിവ് 50 ശതമാനം ഇല്ലെങ്കിൽ പിന്നെ വലിയ കാര്യമൊന്നുമില്ല എന്നാണ് ദിവ്യയുടെ കമൻറ്. ഇനി എന്തെങ്കിലും പറഞ്ഞാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം തൊഴുകൈ ഇമോജി കൊടുത്തു പിൻ മാറുകയുണ്ടായി.
ഈയടുത്തിടെ ആണ് ദിവ്യ പാടിയ പാട്ട് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അവൾക്കൊപ്പം പതിനാറ് വർഷങ്ങൾ ആയെങ്കിലും ആദ്യമായാണ് പാട്ട് പാടുന്ന വീഡിയോ റെക്കോര്ഡ് ചെയ്യാൻ സമ്മതിക്കുന്നത് എന്നും വിനീത് കുറിച്ചു. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹം.
രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായകനായി വിനീത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സംവിധായകൻ നിർമ്മാണം എന്നീ മേഖലയിലേക്ക് വിനീത് തിരിഞ്ഞു. ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ അഭിനേതാക്കളും വിനീതിൻ്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൃദയം എന്ന ചിത്രമാണ് വിനീതിൻ്റെതായി തിയേറ്ററിൽ എത്താൻ ഇരിക്കുന്ന അടുത്ത ചിത്രം.