ബോളിവുഡ് നടന് ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്നൈ ഖാന് വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത്. നടന് അലി ഗോണിയുടെ സഹോദരന് അര്സ്ലന് ഗോണിയുമായി സുസന്നൈ അടുപ്പത്തിലാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. തങ്ങള്‍ തമ്മില്‍ അടുത്ത പരിചയമുണ്ടെന്ന് സുസന്നൈ പറഞ്ഞിരുന്നു. ഇവരുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ആരും വ്യക്തത വരുത്തിയില്ല.
”അതേ, അര്സ്ലനെ കഴിഞ്ഞ ആറ് മാസമായി തനിക്ക് അറിയാം. ഇരുവരുടെയും കോമണായിട്ടുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നുമാണ് പരിചയത്തിലാവുന്നത്. എന്നാല്‍ അടുത്തിടെ ഇരുവരും കൂടുതല്‍ അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും പെരുമാറ്റങ്ങളില്‍ നിന്നും കേവലം സൗഹൃദം മാത്രമല്ലെന്ന് വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ”
ഹൃത്വിക് റോഷനും സുസന്നൈയും തമ്മില്‍ നീണ്ടകാലത്തെ പ്രണയം ആയിരുന്നു. ശേഷമാണ് ഇവര്‍ വിവാഹത്തിലേക്ക് കടന്നത്. ഇന്നും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഇവരുടെ വേര്‍പിരിയല്‍. നീണ്ട ദാമ്പത്യ ജീവിതം 2014 ല്‍ ആണ് ഇരുവരും അവസാനിപ്പിച്ചത്. എങ്കിലും പരസ്പരം സഹകരണവും വിശ്വാസവും ഇവര്‍ക്കിടെ ഉണ്ടെന്ന് പിന്നീട് നടന്ന അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ നല്‍കിയിട്ടുള്ളത് സുസന്നൈ ആണെന്ന് വിവാഹമോചനത്തിന് ശേഷവും ഹൃത്വിക് പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇവര്‍ ഒന്നിച്ചുള്ള ചിത്രം തരംഗമാവാറുണ്ട്.