സീരിയൽ മേഖലയിൽ നടക്കുന്ന കള്ളക്കളികൾ നാം ദിവസവും കേൾക്കുന്നതാണ്. അത്തരത്തിൽ ഒരു പുതിയ സംഭവം കൂടി ഇപ്പോൾ നടൻ ഇരിക്കുകയാണ്. നടൻ മുരളി മോഹൻ ആണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. ഇതുവരെ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു മുരളി മോഹൻ്റെ തനിസ്വഭാവം ആണ് ഇപ്പോൾ മറനീക്കി പുറത്തു വന്നിരിക്കുന്നത്.
ഒരുപാട് മലയാള സിനിമകളിലും സീരിയലുകളിലും വേഷമിട്ടു താരമാണ് മുരളി മോഹൻ. ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ സിബിഐ ഓഫീസറുടെ വേഷത്തിൽ എത്തിയത് ഇദ്ദേഹമായിരുന്നു. ഇപ്പോൾ ഇയാൾക്കെതിരെ വന്നിരിക്കുന്ന തെളിവുകൾ കണ്ട് അമ്പരന്നു നിൽക്കുകയാണ് മലയാളി പ്രേക്ഷകർ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിക്ക് ആണ് ഇയാൾ ഇത്തരത്തിലുള്ള മെസ്സേജുകൾ അയച്ചത്.
യുവതി തന്നെ ആണ് ഈ കാര്യം അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ഇതിനോടകം നിരവധി ആളുകളാണ് പോസ്റ്റിന് അടിയിൽ കമൻറ് ചെയ്തിരിക്കുന്നത്. ഇയാളുടെ യഥാർത്ഥ മുഖം ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചല്ലോ എന്ന ചാരിതാർഥ്യത്തിലാണ് മലയാളികൾ. എന്നാൽ അപ്പോഴും ഇയാളെ ന്യായീകരിച്ചു കൊണ്ടും ഒരു വിഭാഗം ആളുകൾ എത്തുന്നുണ്ട്.
ഫേസ്ബുക്കിൽ ധാരാളം സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുന്നത്. എന്നാൽ ഇതിനെതിരെ കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം ആളുകൾക്ക് ഇനിയും ഇതുപോലെയുള്ള മെസ്സേജുകൾ അയക്കുവാൻ കൂടുതൽ ഉത്സാഹം ആയിരിക്കും. ഇത്തരത്തിലുള്ള ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക തന്നെ വേണം. എന്നാൽ മാത്രമേ അവർ ഇത്തരം പ്രവണതകളിൽ നിന്നും പിന്മാറുകയുള്ളൂ.