മുംബൈ: ഏകദിന ലോകകപ്പ് വിജയിച്ച ശേഷം ട്രോഫിക്കു മുകളില്‍ കാല് കയറ്റിവച്ചിരുന്ന ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
ലോകത്തിലെ എല്ലാ ടീമുകളും ഈ ട്രോഫി തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെയൊരു ട്രോഫിയില്‍ കാല് കയറ്റിവയ്ക്കുന്നത് എനിക്ക് ഒരിക്കലും സന്തോഷമുണ്ടാക്കുന്ന കാര്യമല്ല എന്നാണ് ഷമി പറയുന്നത്.
മാര്‍ഷിന്റെ സമീപനം തന്നെ വേദനിപ്പിച്ചതായും ഷമി പറഞ്ഞു. ഷമിയുടെ വാക്കുകള്‍-”അത് എന്നെ വേദനിപ്പിച്ചു. ലോകത്തിലെ എല്ലാ ടീമുകളും ആ ട്രോഫിക്കു വേണ്ടി പോരാടുന്നു.
ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. അങ്ങനെയൊരു ട്രോഫിയില്‍ കാല് കയറ്റിവയ്ക്കുന്നത് എനിക്ക് ഒരിക്കലും സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.” ഷമി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ലോകകപ്പ് ട്രോഫി സ്വീകരിച്ചശേഷം ഡ്രസിങ് റൂമില്‍വച്ചാണ് മാര്‍ഷ് ട്രോഫിക്കു മുകളില്‍ കാല് കയറ്റിവച്ച് ഇരുന്നത്. മിച്ചല്‍ മാര്‍ഷിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ വന്‍ വിമര്‍ശനമാണ് മാര്‍ഷിനെതിരെ ഉയര്‍ത്തിയത്.