മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ചെറിയ പ്രായത്തിലാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികയായിട്ട് എല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അന്യഭാഷകളിൽ നിന്നും താരത്തിന് ലഭിച്ചത് എല്ലാം തന്നെ ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു. മലയാളം സിനിമയിൽ നിന്നുമാത്രമാണ് താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ആയിട്ടുള്ള ദൃശ്യം ഉൾപ്പെടെയുള്ള ഒരുപാട് സിനിമകളിൽ താരം ശ്രദ്ധേയമായ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അതേ സമയം അടുത്തിടെ ആയിരുന്നു നടിയുടെ ഭർത്താവ് അന്തരിക്കുന്നത്. വ്യവസായി ആയിരുന്ന വിദ്യ സാഗർ ആയിരുന്നു നടിയുടെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. നൈനിക എന്നാണ് മകളുടെ പേര്. തെറി എന്ന സിനിമയിൽ ഇവർ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതേസമയം മീനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസമായി ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നു നടക്കുകയാണ്. മീന വീണ്ടും വിവാഹിതയാകാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ ആയിരുന്നു വന്നത്. ധനുഷിനെ ആണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ.
ഫയൽവാൻ രംഗനാഥൻ എന്ന വ്യക്തിയാണ് ഈ വാർത്ത ആദ്യമായി പുറത്തുവിട്ടത്. വായിൽ തോന്നുന്നത് എല്ലാം തന്നെ സമൂഹം മാധ്യമങ്ങൾ വഴി വിളിച്ചു പറയുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ തമിഴിലെ ശാന്തിവിള ദിനേശ് എന്നു വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ഈ വാർത്ത ഫെയ്ക്ക് ആയിരിക്കുമെന്ന് കേട്ട എല്ലാവരും ഉറപ്പിച്ചിരുന്നു എങ്കിലും നിരവധി ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത് കൊണ്ട് നിരവധി മലയാളികൾ പോലും ഈ വാർത്ത ശരിയാണ് എന്ന് ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീന.
“ഭർത്താവിൻറെ വിയോഗം ഇപ്പോഴും എനിക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ഇനിയുള്ള എൻറെ ജീവിതം എൻറെ മകൾക്ക് വേണ്ടി ആയിരിക്കും. സിനിമയിൽ നിന്നും നല്ല അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും. എന്തിനാണ് സമൂഹമാധ്യമങ്ങൾ വഴി ഇതുപോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്? എൻറെ മകളുടെ ഭാവിക്ക് ആണ് ഞാൻ ഇപ്പോൾ മുൻഗണന നൽകുന്നത്” – മീന പറയുന്നു. അപ്പോൾ ഞങ്ങൾ കരുതിയിരുന്നത് പോലെ തന്നെ വാർത്ത ഫെയിക്ക് ആണ് അല്ലേ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.