വളരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ടി പി ഗജേന്ദ്രൻ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടൻ എന്ന നിലയിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. ധാരാളം ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ഒരുപാട് നാളുകൾ ആയി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങൾ ആയിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഏറെ നാളുകൾ ആയി ചികിത്സയിലായിരുന്നു എങ്കിലും അടുത്തിടെ ഇദ്ദേഹത്തെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്നലെയാണ് മരണം സംഭവിക്കുന്നത്.
1985 വർഷത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ചിദംബര രഹസ്യം. ഈ സിനിമയിലൂടെ ആയിരുന്നു ഇദ്ദേഹത്തിൻറെ കരിയർ ആരംഭിക്കുന്നത്. അഭിനയ മേഖലയിലൂടെ ആയിരുന്നു ഇദ്ദേഹം കരിയർ ആരംഭിക്കുന്നത്. തുടർന്ന് 1988 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു വീട് മനൈവി മക്കൾ. ഈ സിനിമയിലൂടെയാണ് ഇദ്ദേഹം സംവിധായകനായി കരിയർ ആരംഭിക്കുന്നത്.
പിന്നീട് ഇദ്ദേഹം ഏകദേശം 15 സിനിമകൾ സംവിധാനം ചെയ്തു. അധികവും കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ സിനിമകൾ ആയിരുന്നു. ചീന താന, ബഡ്ജറ്റ് പത്മനാഭൻ, മിഡിൽ ക്ലാസ് മാധവൻ, ബാന്ദ പരമശിവം എന്നീ സിനിമകൾ ആയിരുന്നു ഇദ്ദേഹം സംവിധാനം ചെയ്തത്. അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഇദ്ദേഹത്തിൻറെ വിയോഗവാർത്ത സഹിക്കുവാനുള്ള കരുത്ത് ദൈവം ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നൽകട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ പ്രാർത്ഥിക്കുന്നത്.