മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ബോയ് ആയി വന്നു വർഷങ്ങൾക്കിപ്പുറവും അതുപോലെതന്നെ നിലനിൽക്കുന്ന അപൂർവ പ്രതിഭാസങ്ങളിൽ ഒരാൾ കൂടിയാണ് ചാക്കോച്ചൻ. ചാക്കോച്ചൻ്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബവിശേഷങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ പ്രിയയും മകൻ ഇസഹാക്കും മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കുഞ്ചാക്കോ ബോബൻ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഇവരുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നയൻതാരയ്ക്കൊപ്പം ഉള്ള ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. ഭാര്യ പ്രിയയും മകൻ ഇസ്ഹാഖും ഒപ്പമുണ്ട്.
മകൻ ഇസഹാക്കിനെ എടുത്തിരിക്കുന്നത് നയൻതാരയാണ്. ലേഡി സൂപ്പർ സ്റ്റാറിൻ്റെ ഒക്കത്തിരിക്കുന്നത് കൊണ്ടാവാം വലിയ ഗമയിൽ ആണ് ലിറ്റിൽ ചാക്കോച്ചൻ. നിമിഷങ്ങൾക്കകം ആണ് ചിത്രം വൈറലായത്. ധാരാളം ആളുകൾ ആണ് ഇസഹാക്കിനെ ഗമയെ കുറിച്ച് കമൻറ് ചെയ്യുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ഇവിടുന്ന് ഇത്രയും ഗമ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
മൂക്കുത്തി അമ്മൻ ആണ് നയൻതാര നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ആർ.ജ.ബാലാജി ആയിരുന്നു ചിത്രം ഒരുക്കിയത്. ചിത്രത്തിൽ മലയാള നടി ഉർവശി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.