മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചില്ലെങ്കിലും മലയാളികൾ സാമന്തയ്ക്ക് നൽകിവരുന്ന സ്വീകരണം അമ്പരപ്പിക്കുന്നതാണ്. ഇതിന് കാരണം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപാട് തമിഴ് ചിത്രങ്ങളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. വിജയ് നായകനായ കത്തി എന്ന ചിത്രത്തിലെ നായിക സാമന്ത ആയിരുന്നു.
തുടർന്ന് തെറി, മെർസൽ എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചഭിനയിച്ചു. സൂര്യ നായകനായ അഞ്ചാൻ എന്ന ചിത്രത്തിലും സാമന്ത ആയിരുന്നു നായിക. പിന്നീട് സൂര്യ അഭിനയിച്ച 24 എന്ന ചിത്രത്തിലും സാമന്ത തന്നെയായിരുന്നു നായികയായി എത്തിയത്. നിലവിൽ തെന്നിന്ത്യയിലെ തന്നെ നമ്പർ വൺ സൂപ്പർ താരങ്ങളിൽ ഒരാളാണ് സാമന്ത.
ഓരോരുത്തർക്കും ഓരോ ഹോബികൾ ഉണ്ട്. അതുപോലെതന്നെ സംബന്ധിക്കും ഒരു ഹോബി ഉണ്ട്. ബാഗ് കളക്ഷനാണ് സാമന്തയുടെ ഹോബി. പല വിലയിലുള്ള ബാഗുകൾ സാമന്ത കളക്ട് ചെയ്യാറുണ്ട്. 50,000 മുതൽ അഞ്ച് ലക്ഷം രൂപവരെ വിലയുള്ള ബാഗുകൾ സാമന്തയുടെ കൈവശമുണ്ട്. കഴിഞ്ഞദിവസം സാമന്ത എയർപോർട്ടിൽ കൊണ്ടുപോയ ബാഗാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഈ ബാഗിൻ്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇഷ്ടപ്പെട്ടെങ്കിൽ ബാഗ് ഒന്ന് വാങ്ങി കളയാം എന്നു വിചാരിക്കണ്ട. കഴുത്തറുപ്പൻ വിലയാണ്. 72,000 രൂപയാണ് ബാഗിന് വില. നല്ലവണ്ണം പഠിച്ചാൽ ഇതുപോലെ ന്യൂസും വായിച്ച് അന്തം വിട്ട് ഇരിക്കേണ്ട കാര്യമില്ല, സ്വന്തമായി ഇതുപോലെ കുറെയെണ്ണം വാങ്ങാം.