പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ വീട്ടില്‍ ഇന്‍കംടാക്സിന്റെ വ്യാപക റെയ്ഡ്. ഇവരെ കൂടാതെ പൃഥ്വിരാജിന്റെയും മലയാള സിനിമ മേഖലയിലെ നടന്മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും ഇന്‍കംടാക്സ് റെയ്ഡ് നടത്തുകയാണ്.
ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടില്‍ ആണ് റെയ്ഡ് നടത്തത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.
ആറ് ടാക്സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. കേരള, തമിഴ്നാട് ടീമുകളാണ് റെയ്ഡ് നടത്തിയത്.
ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെയും വീടുകളില്‍ റെയ്ഡ് തുടരുകയാണ്. അതേസമയം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം നവംബറിലും ഇവരുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടന്നിരുന്നു. ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്.