ആര്.എസ്.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി തേടി പൊലീസിന് നല്കിയ അനുമതിയാണ് നിഷേധിച്ചത്. ട്രിച്ചി ഉള്‍പ്പെടെ 50 ഇടങ്ങളിലാണ് ആര്.എസ്.എസ് റാലി പ്രഖ്യാപിച്ചത്.
ആര്.എസ്.എസ് റാലിക്കെതിരെ വിടുതലൈ ചിരുതൈ മക്കള്‍ കക്ഷിയും ഇടതുപാര്‍ട്ടികളും ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റാലി നിരോധിക്കാന്‍ സ്റ്റാലിന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി രംഗത്തെത്തിയിരുന്നു.
അതേസമയം, അനുമതി നിഷേധിച്ചതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചു. റാലിക്ക് അനുമതി നല്കാന് നേരത്തെ മദ്രാസ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു.