സിനിമ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സിനിമ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ വാർത്തകൾ എല്ലാം തന്നെ നമ്മളുടെ സ്വന്തം ആളുകളുടെ വാർത്തകളിൽ പോലെയാണ് നമ്മൾ ഏറ്റെടുക്കുന്നത്. ഇതെല്ലാം തന്നെ കേരളത്തിലെ മാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വരാറുണ്ട്.
ഇപ്പോൾ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മനോഹരമായ ഒരു ടീഷർട്ടിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബീച്ചിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. മേക്കപ്പ് ഒന്നുമില്ലാതെ ആണ് താരം ഈ ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. അതേസമയം മേക്കപ്പ് ഇല്ലാഞ്ഞിട്ടും താരം വളരെ സുന്ദരിയാണല്ലോ എന്നാണ് മലയാളികൾ പറയുന്നത്. ആരാണ് ഈ താരം എന്ന് നിങ്ങൾക്ക് മനസ്സിലായോ?
തമിഴ് തെലുങ്ക് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അപ്പോൾ പോലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിൽ ഇവരും ഉണ്ടായിരുന്നു. അങ്ങനെയിരിക്കവേ ആണ് ഇവർ മലയാള സിനിമയിൽ അരങ്ങേറ്റം നടത്താൻ പോവുകയാണ് എന്ന വാർത്തകൾ പുറത്തുവന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മ പർവ്വം എന്ന സിനിമയിലൂടെ ആയിരുന്നു ഇവർ അരങ്ങേറ്റം നടത്തിയത്. മമ്മൂട്ടിയുടെ നായിക ആയിട്ടായിരുന്നു ഇവർ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും വലിയ രീതിയിലുള്ള സ്ക്രീൻ സ്പേസ് ഒന്നും തന്നെ ഇവർക്ക് ഉണ്ടായിരുന്നില്ല.
അനസൂയ ഭരദ്വാജ് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. തെലുങ്കിലെ മുന്നിലെ നടിമാരിൽ ഒരാളാണ് അനസൂയ ഭരദ്വാജ്. പുഷ്പ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അനസൂയ ഭരദ്വാജ് പ്രത്യക്ഷപ്പെട്ടത്. അതേസമയം വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.