1983 വേൾഡ് കപ്പിന് ശേഷമായിരിക്കും ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രിയം ആവുന്നത്. അന്ന് കപിൽദേവ് നയിച്ച ഇന്ത്യൻ ടീം തകർത്തു തരിപ്പണമാക്കിയത് അജയ്യരായ വെസ്റ്റിൻഡീസിനെ ആയിരുന്നു. അതും ലണ്ടനിൽ വെച്ച്. ഇന്ത്യൻ ക്രിക്കറ്റിൻ്റേ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്.ഇതിനെ ആസ്പദമാക്കിയാണ് 83 എന്ന ചിത്രം ഒരുങ്ങിയത്.
വളരെ നിരാശാജനകം ആയിട്ടാണ് ഇന്ത്യൻ ടീം 1983 വേൾഡ് കപ്പിന് യാത്ര തുടങ്ങുന്നത്. ആദ്യത്തെ രണ്ടു കളികളും അവർ തോൽക്കുന്നു. ടൂർണ്ണമെൻറിൽ നിന്ന് പുറത്താകുമെന്ന അവസ്ഥ. സിംബാവേ ക്കെതിരെയുള്ള മൂന്നാമത്തെ കളി വലിയ മാർജിനിൽ വിജയിക്കണം. പിന്നീട് കണ്ടത് കപിൽദേവ് എന്ന മനുഷ്യൻറെ അസാധ്യമായ ഒരു ഇന്നിംഗ്സ് ആണ്. 175 റൺസാണ് കപിൽദേവ് അപ്പോൾ സ്കോർ ചെയ്യുന്നത്.
ലണ്ടനിൽ എത്തിയ ശേഷമുള്ള ഇന്ത്യൻ ടീമിൻറെ യാത്രയും, പ്രാക്ടീസും ഒക്കെയാണ് ട്രെയിലറിൽ കാണിക്കുന്നത്.നിരവധി പ്രതിസന്ധികളാണ് ഈ യാത്രയ്ക്കിടയിൽ ഇവർ നേരിടുന്നത്. ഈയൊരു ടീം കപ്പ് നേടും എന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. എന്നാൽ എല്ലാ പ്രതിസന്ധികളും മറികടന്ന ആ ടീം ഒരു ടീമായി തന്നെ പ്രവർത്തിക്കുകയാണ്. വളരെ പ്രചോദനം നൽകുന്ന ഒന്നാണ് ഇതിൻറെ ട്രെയിലർ.
ഇന്ത്യൻ ടീമിനെ ഉള്ളിലെ പല കാര്യങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. എല്ലാത്തിനുമുപരി എലി ഇതിലുൾപ്പെട്ട എല്ലാവരെയും കാണിക്കുന്നുണ്ട്. കപിൽദേവ് ആയി സ്വാഭാവിക പ്രകടനമാണ് രൺവീർ സിംഗ് കാഴ്ചവെക്കുന്നത്. ദീപിക യാണ് ഇതിൽ അദ്ദേഹത്തിൻറെ ഭാര്യയുടെ വേഷം ചെയ്യുന്നത്. പ്രശസ്ത തമിഴ് താരം ജീവ ആണ് ക്രിസ് ശ്രീകാന്തിൻ്റേ വേഷം ചെയ്യുന്നത്. ട്രെയിലറിൽ നിന്ന് നോക്കുമ്പോൾ എല്ലാ കഥാപാത്രങ്ങളും കൃത്യമായ പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്മസ് തലേന്ന് ചിത്രം പ്രദർശനത്തിനെത്തും.