ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
ഭൂപരിഷ്കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന് നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ-പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. അഞ്ച് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റ് 75 ജില്ലകളില്‍ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന് നടപ്പാക്കും. സംസ്ഥാന – കേന്ദ്ര സേവനങ്ങളെ ഇന്റര്‍നെറ്റ് ബന്ധിതമാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.