നാല്പത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം.
കുഞ്ഞിന്റെ വയറിന് സമീപം വീക്കമുണ്ടാകുകയും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ ഭ്രൂണം കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭ്രൂണത്തിനുള്ളിലെ ഭ്രൂണം എന്നാണ് ഈ അപൂര്‍വ അവസ്ഥയുടെ പേര്. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അവസ്ഥയുണ്ടാകുക.