ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ ആണ് ഇവിടെ ഭർത്താവ്. ഇരുവരും ഇപ്പോൾ ലണ്ടൻ യാത്രയിലാണ്. ഇവിടെ നിന്നുമുള്ള വീഡിയോ ഇവർ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ ആണ് ഇരുവരും മാതാപിതാക്കൾ ആകുവാൻ പോവുകയാണ് എന്ന സൂചനകൾ ഇവർ നൽകിയത്.
അതേസമയം ഈ വീഡിയോയുടെ താഴെ അഭ്യൂഹങ്ങൾ ആയിട്ടാണ് കത്രീന ഗർഭിണിയാണ് എന്ന വാർത്തകൾ ആദ്യം പുറത്തുവരുന്നത്. ഈ വാർത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ കത്രീന ഗർഭിണിയാണ് എന്ന കാര്യം നമുക്ക് സ്ഥിരീകരിക്കുവാൻ സാധിക്കുകയില്ല.
2021 ഡിസംബർ മാസം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. രാജസ്ഥാനിൽ വച്ചായിരുന്നു വിവാഹം നടന്നത്. ആഡംബര വിവാഹമായിട്ടാണ് വിവാഹം നടന്നത്.
അതേസമയം ഇരുവരും പ്രസംഗം വരെ ലണ്ടനിൽ തുടരാനാണ് താല്പര്യപ്പെടുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. അങ്ങനെ ചെയ്താൽ മാത്രമേ ജനിക്കുന്ന കുട്ടിക്ക് യുകെ സിറ്റിസൺഷിപ്പ് ലഭിക്കുകയുള്ളൂ. നിരവധി ആളുകൾ ആണ് ഇത്തരത്തിൽ ഇന്ത്യൻ സിറ്റിസൻഷിപ്പ് ഒഴിവാക്കുവാൻ വേണ്ടി പുറം രാജ്യങ്ങളിൽ പോയി പ്രസവിക്കുന്നത്. ഇത് നിങ്ങളുടെ സ്വാതന്ത്ര്യം ആണെങ്കിലും രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.