താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് മരണമടഞ്ഞ കുടുംബാംഗങ്ങള്‍ക്ക് സഹായവുമായി ‘2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മരണമടഞ്ഞ 22 കുടുംബങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതം സഹായമായി നല്‍കുമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം മലയാളകളെ നടുക്കിയ ദുരന്തം സംഭവിച്ചത്.
വിനോദ യാത്ര ബോട്ട് തലകുത്തി മറയുകയായിരുന്നു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര് മരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ 11 പേര് ഉള്‍പ്പെടുന്നു. 10 മാസം മാത്രം പ്രായമുള്ള കുഞ്ഞും ഈ അപകടത്തില്‍ മരണപ്പെട്ടു.
അതേസമയം അപകടത്തില്‍പെട്ട് മരിച്ച കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ 22 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 11 പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. അതില്‍ 8 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. 2 പേര് ആശുപത്രി വിട്ടു. 5 പേര് നീന്തി രക്ഷപ്പെട്ടു.