കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ കുടുംബത്തെ ഏറ്റെടുത്ത് ട്വന്റി ട്വന്റി. ദീപുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതൽ ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുന്നുവെന്നും ദീപുവിന്റെ സ്ഥാനത്ത് നിന്ന് മാതാപിതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
ദീപുവിന്റെ അചഛന്റെ ശസ്ത്രക്രിയ ട്വന്റി ട്വന്റി ഏറ്റെടുത്ത് നടത്തും. ട്വന്റി ട്വന്റി ദീപുവിന്റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദീപുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് ഭയമൂലമാണെന്നും അചഛൻ കുഞ്ഞാറു പറഞ്ഞു. മകനെ തല്ലുന്നത് കണ്ട് ഓടിച്ചെല്ലുകയായിരുന്നു. പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മർദ്ദിച്ചുവെന്നും കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും പിതാവ് പറഞ്ഞു.