Technology

ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാര്‍; ഈ ബെന്‍സിന്റെ വില 1108 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാര്‍. 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 300 എസ്എല്‍ആര്‍ ഉലെന്‍ഹോട്ട് കൂപ്പെ എന്ന കാറിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില. 135 ദശലക്ഷം യൂറോ (1108 കോടി രൂപയാണ്) ഈ കാറിന്റെ വില. ആര്‍എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് ഇത്രയധികം രൂപയ്ക്ക് കാര്‍ വിറ്റു പോയത്.

- Advertisement -

മെയ് അഞ്ചിന് മെഴ്‌സിഡീസ് മ്യൂസിയത്തിലാണ് കാറിന്റെ ലേലം നടന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ശതകോടീശ്വരനാണ് കാര്‍ സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക മെഴ്‌സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്ന് കമ്പനി അറിയിച്ചു. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വാഹനം ബെന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കും എന്ന നിബന്ധനയോടെയാണ് ഉടമ വാഹനം സ്വന്തമാക്കിയത്.

ലോകത്ത് ഈ മോഡല്‍ കാര്‍ രണ്ടെണ്ണം മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. ബെന്‍സിന്റെ ചീഫ് എന്‍ജിനീയറായ റുഡോള്‍ഫ് ഉലെന്‍ഹോട്ട് ആണ് മെഴ്‌സിഡീസ് ബെന്‍സ് മോട്ടോര്‍ റേസിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി ഈ വാഹനം രൂപകല്‍പന ചെയ്തത്. രണ്ട് ലോക ചാമ്പ്യന്‍ പട്ടങ്ങള്‍ സ്വന്തമാക്കിയ ഡബ്ല്യു 196 ആര്‍ എന്ന റേസ് കാറിനെ അടിസ്ഥാനമാക്കിയാണ് ഈ കാര്‍ നിര്‍മിച്ചത്. അടുത്ത മത്സരത്തില്‍ പുതിയ കാറിനെ ഇറക്കാനായിരുന്നു തീരുമാനമെങ്കില്‍ ഒരു അപകടത്തെ തുടര്‍ന്ന് ഈ കാറിനെ ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നു.

Rathi VK

Recent Posts

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

20 mins ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

2 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

6 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

6 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

7 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

8 hours ago