മുംബൈ: ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ 16-കാരന് സുഹൃത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു. 19-കാരനായ സുഹൃത്തിനാണ് കുത്തേറ്റത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ ന്യായ്നഗര് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ 16കാരനെ പോലീസ് പിടികൂടി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്-പ്രതിയും 19-കാരനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. സുഹൃത്തായ 19-കാരന് തന്നെ ഒഴിവാക്കുന്നതും പുതിയ സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതുമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
താന്‍ വിളിച്ചിട്ട് എന്താണ് ഫോണെടുക്കാത്തതെന്ന്?, എന്തുകൊണ്ടാണ് പുതിയ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് എന്ന് ചോദിച്ചാണ് 16-കാരന് ആക്രമിച്ചതെന്നായിരുന്നു 19-കാരന്റെയും മൊഴി.
ചോദിച്ചതിന് പിന്നാലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് 16-കാരന് രക്ഷപ്പെട്ടിരുന്നു.
പിന്നീട് പതിനാറുകാരനെ പോലീസ് പിടികൂടി. ശിശുസംരക്ഷണ സമിതിക്ക് മുന്‍പാകെ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.