രാജ്യത്ത് ഒമിക്രോണ്‍ കേസ് ഉയര്‍ന്നു തന്നെ. ഇതുവരെ 1525 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസ് ഉള്ളത്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയില്‍ 351 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 27,553 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സജീവ കേസുകള്‍ 1,22,801 ആണ്. 98.27 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 9249 പേര് രോഗമുക്തി നേടി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,75,225 വാക്സിന് ഡോസുകളാണ് രാജ്യത്താകമാനം നല്‍കിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ ഇന്ത്യയില്‍ ആകെ നല്കിയ വാക്സിനേഷന് ഡോസുകളുടെ എണ്ണം 145.44 കോടി. രാജ്യത്തുടനീളം കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.