പാലക്കാട് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ചത്തീസ്ഗഡ് സ്വദേശി ജ്യോതി വികാസ് പിന്നില്‍. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. 2ാം ഡിവിഷനിലെ 10 വാര്‍ഡുകളില്‍ നിന്നാണ് ജനവിധി തേടുന്നത്. ജനവിധി എതിരായാലും അതിനെ സ്വീകരിക്കുന്നെന്ന് ജ്യോതി മിക്സ് ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
ബസ് യാത്രക്കിടയില്‍ മലയാളി ജവനെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ജ്യോതിയുടെ വലത് കൈ നഷ്ടപ്പെട്ടത് പിന്നീട് ഈ ജവാന് തന്റെ ജീവിതത്തില്‍ വരനായി എത്തി. അപകടത്തില്‍ തന്റെ കൈ നല്കി സംരക്ഷിച്ച ജ്യോതിയെ വിവാഹം കഴിക്കാന്‍ വികാസ് എന്ന പട്ടാളക്കാരന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ചത്തീസ്ഗഡ് സ്വദേശിയായ ജ്യോതിയെ പത്ത് വര്‍ഷം മുന്‍പാണ് വികാസ് വിവാഹം കഴിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നത്. നന്നായി മലയാളം ഭാഷ കൈകാര്യം ചെയ്യാനും ജ്യോതിക്ക് അറിയാം. തിരഞ്ഞെടുപ്പ് ദിവസം ഭര്‍ത്താവ് വികാസും ജ്യോതിക്കൊപ്പമുണ്ട്.