വനിതകളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ. അടുത്ത വര്‍ഷം ആദ്യം തന്നെ ഒരു സമ്പൂര്‍ണ്ണ വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ആരാധകരും താരങ്ങളും വനിതാ ടി-20 ചലഞ്ചിനോട് കാണിക്കുന്ന താത്പര്യം ഇതിനു ശക്തി പകര്‍ന്നിട്ടുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു. വരുന്ന സീസണ് മുതല്‍ വനിതാ ഐപിഎല്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു. ഐപിഎല്ലിന് തുല്യമായി വനിതാ ടി20 ടൂര്‍ണമെന്റിനായി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യം ഉന്നയിച്ചിരുന്നു.
ഐപിഎല്ലിന് സമാന്തരമായി വിമന്‍സ് ടി20 ചലഞ്ച് ആണ് ഇപ്പോള്‍ ബിസിസിഐ നടത്തുന്നത്. മൂന്ന് ടീമുകള്‍ മാത്രമാണ് മിനി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷവും മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന വിമന്‍സ് ടി20 ചലഞ്ച് അരങ്ങേറും.