ഐപിഎല്ലിനിടെ പലതരത്തിലുള്ള രസികന്‍ സംഭവങ്ങളും അരങ്ങേറാറുണ്ട്. വിവാഹാഭ്യര്‍ത്ഥന ഉള്‍പ്പെടെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈയുടെ മിന്നും താരം ദീപക് ചഹാര്‍ മത്സരത്തിന് ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹാഭ്യര്‍ത്ഥനയാണ് ഐപിഎല്ലിനിടെ വാര്‍ത്തയായിരിക്കുന്നത്.
ബുധനാഴ്ച പൂനെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലൂര്-ചെന്നൈ ഐപിഎല്‍ മത്സരത്തിനിടെ ഒരു വിവാഹാഭ്യര്‍ത്ഥന നടന്നു. ചെന്നൈയുടെ ബാറ്റിംഗ് നടക്കുന്ന സമയത്താണ് സംഭവം. വനിഡു ഹസരംഗ എറിഞ്ഞ പതിനൊന്നാം ഓവറിനിടെ ഒരു യുവതി ബാംഗ്ലൂര്‍ ആരാധകനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഗാലറിയില്‍ മുട്ടുകുത്തിനിന്ന യുവതി യുവാവിന്റെ വിരലില്‍ മോതിരം അണിയിക്കുകയും ചെയ്തു.
സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ട്വീറ്റുമായി എത്തി. ‘ആര്‍സിബി ആരാധകനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന മിടുക്കിയായ പെണ്‍കുട്ടി. ആര്‍സിബിയെ ആത്മാര്‍ത്ഥമായി ആരാധിക്കാന്‍ അവന് കഴിയുമെങ്കില്‍ തീര്‍ച്ചയായും പങ്കാളിയോടും വിശ്വസ്തത പുലര്‍ത്താനാകും’ എന്നായിരുന്നു വസീം ജാഫറിന്റെ ട്വീറ്റ്. വിഡിയോ ആര്‍സിബി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
— Addicric (@addicric) May 4, 2022