ബിഗ് ബോസ് സീസണ് ഫോര്‍ പ്രഖ്യാപിച്ചതു മുതല്‍ പലതരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്, ഇത്തവണ ബിഗ് ബോസില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയാണ് എത്തുക എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പതിവുപോലെ ബിഗ് ബോസില്‍ അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തും എന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിരുന്നു. ഇനി ആരൊക്കെ ആയിരിക്കും മത്സരാര്‍ത്ഥികള്‍ ആയി എത്താന്‍ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. നിരവധി താരങ്ങളുടെ പേരുകള്‍ ഇതിലേക്ക് എത്തുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.
ഇപ്പോഴിതാ 2 വനിതകളുടെ പേരും കൂടി ബിഗ് ബോസ് പേജുകളില്‍ എത്തിയിരിക്കുകയാണ്. അപര്‍ണ മള്‍ബറിയും, പാരീസ് ലക്ഷ്മിയും ബിഗ് ബോസ് സീസണ് ഫോറില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല.
ഫ്രാന്‍സില്‍ നിന്നെത്തിയ പാരീസ് ലക്ഷ്മിക്ക് ഏറ്റവും പ്രിയം നൃത്തമാണ്. മറിയം സോഫിയ ലക്ഷ്മി എന്നാണ് ശരിക്കുള്ള പേര്. മമ്മൂട്ടി ചിത്രം ബിഗ്ബിയിലൂടെയാണ് പാരീസ് ലക്ഷ്മി വെള്ളിത്തിരയിലെത്തിയത്. അതേസമയം ഏതൊരു മലയാളിയേയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് അപര്‍ണയുടെ മലയാളം പറച്ചില്. മൂന്ന് വയസു മുതല്‍ പതിനഞ്ച് വയസ് വരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം.
കഴിഞ്ഞ കൊവിഡ് കാലത്താണ് മലയാളത്തില്‍ സംസാരിക്കാന്‍ വേണ്ടി മാത്രം അപര്‍ണ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. യോഗയും സ്പിരിച്ച്വാലിറ്റിയുമൊക്കെ പഠിക്കാനായാണ് അപര്‍ണയുടെ അച്ഛനും അമ്മയും ആദ്യം ഇന്ത്യയിലെത്തിയത്.