മലയാള സിനിമയിലെ മുതിർന്ന നടന്മാരുടെ ഒപ്പവും തട്ടുപൊളിപ്പൻ നടന്മാരുടെയും കൂടെ അഭിനയിച്ച പ്രേക്ഷകരുടെ ഇടയിൽ തനതായ സ്ഥാനം കണ്ടെത്തിയ നടിയായിരുന്നു സുചിത്ര. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച നമ്പർ ട്വന്റി മദ്രാസ് എന്ന സിനിമയിൽ അശോകൻറെ കാമുകിയായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോൾ സുചിത്രയ്ക്ക് വെറും പതിനാലു വയസ്സ് മാത്രമായിരുന്നു പ്രായം. പിന്നീടങ്ങോട്ട് നായികയെന്നോ സഹനടി എന്നോ നോക്കാതെ മികച്ച സിനിമകളുടെ ഭാഗമായി സുചിത്ര അഭിനയിച്ചു.
1990 മുതൽ 2002 വരെ സുചിത്ര എന്ന നായിക അഭിനയിച്ചത് നിരവധി സിനിമകളിലാണ്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ സഹോദരി കഥാപാത്രങ്ങളായും ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ താരങ്ങളുടെ നായികയായും വെള്ളിത്തിരയിൽ ചിത്രം നിറഞ്ഞുനിന്നു. ചെറുതും വലുതുമായ നിരവധി താരങ്ങളുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ അവസരം കിട്ടിയ സുചിത്ര പെട്ടെന്നായിരുന്നു സിനിമാ ലോകത്തിൽ നിന്നും അപ്രത്യക്ഷയായത്.
നിലവാരമുള്ള കഥാപാത്രങ്ങളിൽ നിന്ന് സഹോദരി വേഷങ്ങളിലേക്ക് സുചിത്ര ഒരുങ്ങിയെങ്കിലും മുഖം എന്നും അഭ്രപാളിയിൽ നിറഞ്ഞുനിന്നിരുന്നു. 2002 വിവാഹം കഴിഞ്ഞതോടെ ഏകദേശം നടിമാരെയും പോലെ സുചിത്രയും സിനിമയിൽ നിന്നും വിടവാങ്ങി. അമേരിക്കയിലെ സോഫ്റ്റ്വെയർ എൻജിനീയറായ മുരളിക്കും മകൾ നേഹയ്ക്കും ഒപ്പം 18 വർഷമായി അവിടെയാണ് സുചിത്ര.
താൻ അഭിനയിച്ച പല സിനിമകളും കാണുമ്പോൾ അതൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നാറുണ്ട് എന്നും താരം പറയുന്നു. സഹോദരൻ ദീപു കരുണാകരന്റെ സിനിമയിൽ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചെങ്കിലും പിന്നീടത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സുചിത്ര ഇനിയും നല്ല കഥാപാത്രങ്ങൾ വന്നാൽ അത് ചെയ്യും എന്ന് സുചിത്ര പറയുന്നു.