കഴിഞ്ഞദിവസമാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് റിസൾട്ട് വന്നത്. രണ്ട് പേരാണ് 720 മാർക്ക് നേടി രാജ്യത്ത് ഒന്നാമത്. എന്നാൽ ഇതിൽ ഒരു വ്യക്തിയെ പ്രായമനുസരിച്ച് ഒന്നാം റാങ്ക് നൽകുകയും മറ്റേ വ്യക്തിയ്ക്ക് രണ്ടാം റാങ്ക് നൽകുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ട് റാങ്ക് പങ്കിട്ടു കൂടാ എന്നതും, എന്തുകൊണ്ട് പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകികൂടാ എന്നതും? ഇവർ പറയുന്ന കാര്യം ന്യായം ആണെങ്കിൽ പോലും അത് പ്രായോഗികമല്ല. കാരണം എന്താണെന്ന് വിശദീകരിച്ചുകൊണ്ട് ആദിൽ മുന്ന എന്ന വ്യക്തി എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ തരംഗമാകുന്നത്.
“Neet ഇലെ റാങ്ക് പ്രശ്നം. ഒരിത്തിരി വിശാലമായി ചിന്തിച്ചാൽ നിലവിലെ റാങ്കിംഗ് സംവിധാനം ആണ് നല്ലത് എന്ന് മനസ്സിലാകും. 3 ദിവസത്തെ പത്ര വാർത്തകൾ ഉണ്ടാകും എന്ന കാര്യം മാറ്റി നിർത്തിയാൽ ഈ പരീക്ഷ തീർത്തും കോളേജുകളിലെ പ്രവേശനത്തിന് വേണ്ടി ഉള്ളതാണ് എന്ന് മനസ്സിലാക്കാം. ചില വാദങ്ങളും അവയുടെ പ്രശ്നവും നോക്കാം.
1. റാങ്ക് പങ്കിട്ടു കൂടെ? – ന്യായം തന്നെ. പക്ഷേ കോളജിലെ സീറ്റ് പങ്കിടാൻ പറ്റില്ലല്ലോ. അതായത്, ആദ്യ 30 റാങ്കുകൾ നേടിയവർക്ക് പ്രവേശനം ലഭിക്കുന്ന ടോപ് കോളജിൽ maximum capacity 30 സീറ്റ് ആണെന്ന് വക്കുക. റാങ്ക് പങ്കിട്ട കാരണം ആദ്യ 30 റാങ്കിൽ 55 പേര് വന്നു എന്ന് കരുതുക. അങ്ങനെ എങ്കിൽ ഈ 55 പേരെ എങ്ങനെ ആകെ ലഭ്യമായ 30 സീറ്റിൽ ഉൽകൊള്ളിക്കും? അസാധ്യം. അതായത് റാങ്ക് പങ്കിടൽ നടക്കില്ല.
2. അങ്ങനെ എങ്കിൽ പ്രായം കുറഞ്ഞവർക്ക് റാങ്ക് മുൻപന്തി നൽകിക്കൂടെ. ന്യായം ആണ്. ചെറു പ്രായത്തിൽ കൂടുതൽ നേടുന്നവർക്ക് തീർച്ചയായും കൂടുതൽ അംഗീകാരം ലഭിക്കണം. പക്ഷേ, ഒരു കാര്യം ഓർക്കണം, എൻട്രൻസ് exam എന്നത് 2 ദിവസത്തെ വാർത്തക്ക് വേണ്ടി ഉള്ള ഒരു പരിപാടി അല്ല. 6 ഉം 8 ഉം വർഷങ്ങൾ ഒക്കെ നീണ്ടു നിൽക്കുന്ന ഒരു ഉദ്യോഗ പരിശീലനത്തിന്റെ ആദ്യ പടി മാത്രം ആണ്. ഇനി നോക്കൂ, ഒരു 18 കാരന് ഒരു 1200 റാങ്ക് കിട്ടി എന്ന് കരുതുക. 3 കൊല്ലം repeat ചെയ്ത ഒരാൾക്കും അതേ റാങ്ക് കിട്ടി എന്ന് വക്കുക. 1200 സീറ്റ് മാത്രമേ സർകാർ സ്ഥാപനങ്ങളിൽ ഉള്ളൂ എന്നും കരുതുക. പ്രയക്കുറവാണ് റാങ്ക് കൂടാൻ മാനദണ്ഡം എങ്കിൽ, 21 വയസ്സ് കാരനു അക്കൊല്ലം സർകാർ സ്ഥാപനത്തിൽ പഠിക്കാൻ പറ്റില്ല. എന്നാലോ, പ്രായം കൂടുതൽ ഉള്ള ആൾക്ക് റാങ്ക് മുൻഗണന നൽകി 18 കാരനു ഒരു വർഷം നഷ്ടപ്പെട്ട് പോയി അടുത്ത വർഷം repeat ചെയ്ത് കിട്ടിയാലും 19 വയസ്സ് മാത്രമേ ഉണ്ടാകൂ. 2 വർഷം പ്രായം കുറവ്. ഒരേ മാർക്കുള്ള 100 ഓ 200 ഓ ചിലപ്പോൾ അതിൽ കൂടുതലോ ഒക്കെ ആളുകൾ ഉണ്ടാകാം. അങ്ങനെ വരുമ്പോൾ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി ആണ് ആ 21 വയസ്സുകാരൻ എങ്കിൽ 200 റാങ്ക് പിറകോട്ട് തള്ളപ്പെടും. ഇത് സ്ഥിരമായി എല്ലാ കൊല്ലവും നടന്നാൽ ആ വ്യക്തിക്ക് ഒരിക്കലും അഡ്മിഷൻ നേടാൻ പറ്റില്ല. മുഴുവൻ മാർക് വാങ്ങിയാൽ പോലും ഒരു പക്ഷെ ആദ്യ നൂറിൽ പോലും വരാൻ പറ്റില്ല. എപ്പോൾ പിന്നെ ഉള്ള പരിഹാരം എന്നത് പ്രായം കൂടിയവർ പ്രായം കുറഞ്ഞവർ അവസരം ഒഴിഞ്ഞു കൊടുക്കുക എന്നതാണ്. ഒരു നിയമം ഉണ്ടെങ്കിൽ അത് 1 മുതൽ ലാസ്റ്റ് വരെ ഉള്ള റാങ്കുകൾക്ക് ഒരു പോലെ ബാധകം ആക്കണം.
1 ആമത്തേ നിയമം തീർത്തും സാങ്കേതികം ആണ് എങ്കിൽ 2 ആമത്തെത് ഒരു കരുതൽ ആണ്.
സാങ്കേതികത്വം എല്ലാം മാറ്റി നിർത്തിയാൽ റാങ്കിലെ തിളക്കം പ്രായം കുറഞ്ഞവർക്ക് തന്നെ ആണ്…”
https://m.facebook.com/story.php?story_fbid=3510641065663010&id=100001514548463