കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടികയായി. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ബിജെപി 16 ഇടത്താണ് മല്‍സരിക്കുന്നത്. നേരത്തെ 12 സീറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. നാലിടത്താണ് ബാക്കി വച്ചിരുന്നത്. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളെയും ബിജെപി പ്രഖ്യാപിച്ചു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു കെ സുരേന്ദ്രൻ. ശക്തമായ കേന്ദ്ര നിർദേശം പ്രകാരമാണ് കെ സുരേന്ദ്രനും അണ്ണാമലൈയും മത്സരിക്കുന്നത്. അതേസമയം, നടി കങ്കണ റണാവത്ത് ഹിമാചൽ മാണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരില്‍ മത്സരിക്കുമ്പോള്‍ വരുൺ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല.