രണ്ട് ദിവസം മുൻപ് നടന്ന ബാംഗ്ലൂർ-പഞ്ചാബ് മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടിവന്നത്. കോഹ്ലി കളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ തിരിച്ചു കയറേണ്ട അവസ്ഥയായിരുന്നു. കോഹ്ലി ഔട്ട് ആയ സമയത്ത് കമന്ററി ബോക്സിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്കർ പ്രതികരിച്ചത് ഇങ്ങനെയാണ്, “ലോക്ക്ഡൗൺ സമയത്ത് അനുഷ്കയുടെ കൂടെ മാത്രമാണ് കോഹ്ലി പ്രാക്ടീസ് ചെയ്തത് എന്ന് കരുതുന്നു”.
സമൂഹ മാധ്യമങ്ങളിൽ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കോഹ്ലി നന്നായി കളിക്കാത്തതിന് അനുഷ്ക എന്ത് പിഴച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. തോൽവിയുടെ പരാജയം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുക എന്ന പ്രാകൃതമായ ഒരു രീതിയാണ് ഇപ്പോൾ സുനിൽ ഗവാസ്കർ നടത്തുന്നത് എന്നായിരുന്നു മിക്ക ആരാധകരുടെയും പ്രതികരണം.
ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അനുഷ്ക ശർമ തന്നെ നേരിട്ട് രംഗത്തെത്തി. തന്നെ ഇതിലേക്ക് എന്തിനാണ് ആവശ്യമില്ലാതെ വലിച്ചിട്ടത് എന്നാണ് അനുഷ്ക ചോദിച്ചത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് മാത്രം ഇപ്പോഴും ഒരു അർഹതയുമില്ല എന്നും അനുഷ്ക കുറ്റപ്പെടുത്തി.
ലോക്ക്ഡൗൺ സമയത്ത് ഇരുവരും തങ്ങളുടെ വീട്ടുവളപ്പിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. വീഡിയോയിൽ വിരാട് ബാറ്റ് ചെയ്യുന്നതായും അനുഷ്ക ബോൾ ചെയ്യുന്നത് ആയിട്ടും ആണ് കാണിച്ചിരിക്കുന്നത്. ഈ വീഡിയോ ക്ലിപ്പ് ആണ് സുനിൽ ഗവാസ്കർ കമൻററി ബോക്സിൽ ഇരുന്നുകൊണ്ട് പരാമർശിച്ചത്.