വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബോട്ട് യാത്രക്കാരനെ ആക്രമിച്ച് അനക്കോണ്ട. ബ്രസീലിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ ജോവോ സെവെറീനോ എന്ന ടൂറിസ്റ്റ് ഗൈഡാണ് അനക്കോണ്ടയുടെ ആക്രമണത്തിന് ഇരയായത്. ജൂണ്‍ മുപ്പതിനാണ് സംഭവം നടന്നത്.
View this post on Instagram
മധ്യ ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ് നദിയിലാണ് ജോവോ വിനോദസഞ്ചാരികളുമായി എത്തിയത്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ കാഴ്ചകള്‍ കാണിച്ച് യാത്ര ചെയ്യുമ്പോഴാണ് വെള്ളത്തിനടിയില്‍ തടിക്കഷ്ണങ്ങളുടെ ഇടയില്‍ ചുരുണ്ട് കിടക്കുന്ന അനക്കോണ്ടയെ കണ്ടത്. വിഡിയോ പകര്‍ത്തുന്നതിനിടെയാണ് അനക്കോണ്ട ഉയര്‍ന്നുപൊങ്ങി ജോവോയെ കടിച്ചത്. അതിന് ശേഷം പാമ്പ് ഇഴഞ്ഞുപോകുകയും ചെയ്തു. പെട്ടെന്നുള്ള അനക്കോണ്ടയുടെ ആക്രമണത്തില്‍ ജോവോയും വിനോദസഞ്ചാരികളും ഭയന്നുപോയി. ആക്രമണത്തില്‍ ജോവോയക്ക് കാര്യമായി പരുക്കേറ്റില്ല.
ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ട. പൂര്‍ണവളര്‍ച്ചയെത്തിയ അനക്കോണ്ടയ്ക്ക് 30 അടിയോളം നീളമുണ്ടാകും. ചതുപ്പ് നിലങ്ങളിലാണ് ഇവയുടെ വാസം.